ഇടവേളയില്ലാത്ത ആഘോഷ പരിപാടികളുമായി മഞ്ചേരി എഫ്എം നിലയം 13-ാംവയസ്സിലേക്ക്

ഇടവേളയില്ലാത്ത ആഘോഷ പരിപാടികളുമായി മഞ്ചേരി എഫ്എം നിലയം 13-ാംവയസ്സിലേക്ക്

മലപ്പുറം: ഇടവേളയില്ലാത്ത ആഘോഷ പരിപാടികളുമായി മഞ്ചേരി എഫ്എം നിലയം 13-ാംവയസ്സിലേക്ക് കടക്കുന്നു. ആകാശവാണി മഞ്ചേരി എഫ്എം നിലയത്തിനു ജനുവരി 28നു 12 വയസ്സ് തികയുകയാണ്. പ്രക്ഷേപണം ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികം റിപ്പബ്ലിക് ദിനത്തിലാണ്. ഇതോടനുബന്ധിച്ച് ജനുവരി 26 മുതല്‍ 28 വരെ ഇടവേളയില്ലാതെ രാത്രി 10 വരെ പ്രത്യേക പരിപാടികള്‍ പ്രക്ഷേപണം ചെയ്യും.

സംസ്ഥാനത്തെ എഫ്എം നിലയങ്ങളില്‍ ഏറ്റവുമധികം സ്ഥലങ്ങളില്‍ പ്രക്ഷേപണം ലഭിക്കുന്ന മഞ്ചേരി നിലയം, പ്രഭാത പ്രക്ഷേപണത്തോടെ ജനപ്രിയ നിലയങ്ങളുടെ മുന്‍ നിരയിലെത്തി. നവംബര്‍ 14നു രാവിലെ 6.23 മുതല്‍ രാത്രി 10 മണിവരെയുള്ള പ്രക്ഷേപണത്തില്‍ പൂര്‍ണ്ണമായും കുട്ടികളായിരുന്നു അവതാരകര്‍. ളാാമിഷലൃശ ആകാശവാണി ആള്‍ഇന്ത്യ റേഡിയോ നിലയം. നിലയം റേഡിയോ പ്രക്ഷേപണചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. ഏറ്റവും നല്ല റേഡിയോ ഡോക്യുമെന്ററിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഡോ ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരവും നിലയം നേടി. മഞ്ചേരി നിലയത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് എട്ട് മാസവും 17 ദിവസവും കൊണ്ട് 5000 സുഹൃത്തുക്കളെ സമ്പാദിച്ച് കഴിഞ്ഞ മാസം റെക്കാഡിടുകയും ചെയ്തു. 2006 ജനുവരി 26നു മഞ്ചേരി യൂണിറ്റി കോളേജില്‍ നടന്ന ചടങ്ങില്‍, അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദാണു മഞ്ചേരി എഫ് എം നിലയം ഉദ്ഘാടനം ചെയ്തത്. പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡി പ്രദീപ് കുമാറായിരുന്നു പ്രാരംഭദശയില്‍ നിലയത്തിന്റെ ചുമതല വഹിച്ചത്. ആദ്യത്തെ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ്, മാത്യു ജോസഫും ആദ്യത്തെ അനൗണ്‍സര്‍ ആര്‍ കനകാംബരനുമായിരുന്നു.

ഈ വര്‍ഷം ഏപ്രിലോടെ രാവിലെ മുതല്‍ രാത്രി വരെ ഇടവേളകളില്ലാതെ പ്രക്ഷേപണം സാദ്ധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിയ്ക്കുന്നു. 26ന് എന്റെ ഗാനം റഫീഖ് അഹമ്മദ്, 27ന് ആലങ്കോട് ലീലാകൃഷ്ണന്‍, 28ന് മൈനാ ഉമൈബാന്‍ എന്നിവര്‍ അവതരിപ്പിക്കും. ആര്‍കെയുടെ ഹലോ ഇഷ്ടഗാനം, മെഹ്ഫില്‍ ഈ സമാ അവതരിപ്പിക്കുന്ന ഖവാലി, വിജയ് സൂര്‍സെന്നും സംഘവും അവതരിപ്പിക്കുന്ന മലയാളം ഗസലുകള്‍ എന്നിവയാണ് മറ്റ് പരിപാടികള്‍.

Sharing is caring!