മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

വളാഞ്ചേരി: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്‍സിയ (17) ആണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുത്തനത്താണിയിലെ പാരല്‍ കോളജ് വിദ്യാര്‍ഥിനിയാണ്. വളാഞ്ചേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ കുറുമ്പത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്:സല്‍മത്ത്. സഹോദരങ്ങള്‍:റാഷിദ്,റംഷാദ്.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]