തിരൂരങ്ങാടിയിലെ എസ്.എഫ്.ഐ, എം.എസ്.എഫ് അക്രമം പോലീസ് കേസ്സെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി പി.എസ്.എം ഒ കോളേജില്‍ എസ്.എഫ്.ഐ, എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയതുമായി ബന്ധപ്പെട്ടും തുടര്‍ന്ന്ണ്ടായ അനിഷ്ട സംഭവങ്ങളിലും പൊലീസ് കേസ്സെടുത്തു. ടൗണില്‍ പ്രകടനം നടത്തിയതിന് ഇരുവിഭാഗത്തിനെതിരെയും സി.പി.എമ്മിന്റെ പരാതിയില്‍ ആശുപത്രിയില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തരെ മര്‍ദ്ദിച്ച സംഭവത്തിലും, ചെമ്മാട് സി.പി.എം ലോക്കല്‍കമ്മറ്റി ഓഫീസ് അക്രമം നടത്തിയ സംഭവത്തിലും, ആശുപത്രി വളപ്പിലെ കാര്‍ തകര്‍ത്ത സംഭവത്തിലുമായി അഞ്ച് കേസ്സുകളെടുത്തിട്ടുണ്ട്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി കെ. രാംദാസിനെതിരെയും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ടും നഗരസഭാ ഉപാധ്യക്ഷനുമായ എം.അബ്ദുറഹ്മാന്‍കുട്ടി ഉള്‍പ്പെടെ ഇരുവിഭാഗത്തില്‍ നിന്നുമായി കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയും പൊലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ തിരൂരങ്ങാടി പി.എസ്.എം ഒ കോളേജിലെ എം.എസ്.എഫും, എസ്.എഫ്.ഐ. ഉം പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് തമ്മില്‍ ഏറ്റുമുട്ടാനിടയാക്കിയത്.സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് അഞ്ച് കേസ്സുകളെടുത്തിട്ടുണ്ട്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]