വട്ടപ്പാറയില്‍ ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച
കുറ്റിപ്പുറം: വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്നും പാചകവാതകം നിറച്ച് കൊച്ചിയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കറാണ് വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. രാത്രി എട്ടോടെയാണ് ലോറി അപകടത്തില്‍പെട്ടത്. സംഭവത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് രാമനാദപുരം സുദിയൂര്‍ സ്വദേശി ശരവണ പാണ്ഡ്യനെ (36) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് വാതകം ചോര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിപരത്തി. അപകടം നടന്നയുടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഉടന്‍ തന്നെ ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. ഒരുകിലോമീറ്റര്‍ ദൂരംവരെയുള്ള ഒഴിപ്പിക്കുകയും അടുപ്പുകളിലും മറ്റും തീ കത്തിക്കരുതെന്ന് മുന്നറിയിപ്പു നല്‍കുയും ചെയ്തു. ദേശീയപാത അടച്ച് വാഹനങ്ങള്‍ അമ്പലപറമ്പ്് താണിയപ്പന്കുന്ന്് വഴി തിരിച്ച് വിട്ടു. പെന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]