കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല ഉടമക്ക് തിരിച്ചു നല്‍കി

കളഞ്ഞ് കിട്ടിയ  സ്വര്‍ണ്ണമാല ഉടമക്ക്  തിരിച്ചു നല്‍കി

തിരുരങ്ങാടി: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചു നല്‍കി ബസ്ജീവനക്കാര്‍ മാതൃകയായി. ചെമ്മാട് നിന്നും ചെറുമുക്ക് വഴി തിരൂരിലേക്ക് പോകുന്ന തടത്തില്‍ ബ്രദേഴ്‌സ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ബസില്‍ നിന്നും കളഞ്ഞുകിട്ടിയ അഞ്ചു പവന്റെ സ്വര്‍ണ്ണമാല ഉടമക്ക് തിരിച്ചേല്‍പ്പിച്ചത്. കുണ്ടൂരില്‍ താമസിക്കുന്ന തോല്‍പറമ്പില്‍ ഹസൈന്റെ ഭാര്യയുടേതായിരുന്നു സ്വര്‍ണ്ണാഭരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബസില്‍ നിന്നും കണ്ടക്ടറായ ചെറുമുക്ക് സ്വദേശി കളത്തില്‍ ഷൗക്കത്തിന് സ്വര്‍ണ്ണാഭരണം ലഭിച്ചത്. തിരൂരങ്ങാടി കുണ്ടൂര്‍ വടക്കെ അങ്ങാടില്‍ വെച്ച് ഉടമക്ക് തിരിച്ചു നല്‍കി.

Sharing is caring!