പെരിന്തല്‍മണ്ണ സംഭവം; മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് പിപി വാസുദേവന്‍

പെരിന്തല്‍മണ്ണ സംഭവം; മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് പിപി വാസുദേവന്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍. ലീഗ് ഓഫീസ് അക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്കോ പാര്‍ട്ടിക്കോ പങ്കില്ലെന്നും സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്നും ഏരിയ സെക്രട്ടറി അറിയിച്ചിരുന്നെങ്കിലും ലീഗ് താത്പര്യം കാട്ടിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

നാടകം കലക്കി എന്ന് തുടങ്ങുന്ന കുറിപ്പിലാണ് അദ്ദേഹം ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപിയുടെ നേതൃത്വത്തില്‍ ആടിത്തിമിര്‍ത്ത കപടനാടകത്തിന്റെ തനിയാവര്‍ത്തനമാണ് പെരിന്തല്‍മണ്ണയിലേതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്. ‘ വാക്ക് ഔട്ടിനു ശേഷം പ്രതിപക്ഷ നേതാവും ഡഉഎ നേതാക്കളും ചേര്‍ന്നു നടത്തിയ പത്രസമ്മേളനത്തിലും, ‘നടുക്കൊരുകസേല നല്‍കി, ‘ ശ്രീ ഓ.രാജഗോപാലിനെ ഇരുത്തേണ്ടതായിരുന്നു. അതായിരുന്നു. ഔചിത്യം. ഭംഗി. എന്നു മാത്രമെ പറയാനുള്ളു. ‘ ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘ നാടകം;കലക്കി.’

മുമ്പെ ഗമിച്ചീടിന ഗോവു തന്റെ, പിമ്പെ’ – നടന്നെത്തുകയായിരുന്നു
പ്രതിപക്ഷ നേതാവും, UDF MLA മാരും’.
കൈ പിടിച്ചു മുമ്പെ നടന്നത്, BJP നേതാവ് ശ്രി.ഓ.രാജഗോപാലന്‍’ MLA.
രംഗം. കേരള നിയമസഭ.
വിഷയം. അടിയന്തിര പ്രമേയം. വാക്ക് ഔട്ട്.
അങ്ങിനെ, മാര്‍ക്‌സിസ്റ്റക്രമ-പുരാവൃത്ത-
രചനയില്‍ ഒരു പുതിയ അധ്യായം കുടി എഴുതിച്ചേര്‍ക്കാനായിരുന്നു; ശ്രമം.
അങ്ങു ദൂരെ, ദില്ലിയില്‍ കേള്‍പിയ്ക്കാന്‍
356 – ആം വകുപ്പിന് ചുവപ്പു പരവതാനി വിരിയിക്കാന്‍. എരുവും പുളിയുമായി ‘ഒരു കഥ കൂടി.

പെരിന്തല്‍മണ്ണ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍, നേതൃത്യം നല്‍കിയത് ലീഗിന്റെ ജില്ലാ നേതാവും ഗുണ്ടാസംഘവും.,
ആക്രമിയ്ക്കപ്പെട്ട പോളിയിലെ വിദ്യാര്‍ത്ഥി സമൂഹമാണ് ലീഗിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ചു കൊണ്ട് തിരിച്ചടിച്ചത്.
പരസ്യമായി, കണ്‍ തുറന്നു നില്‍ക്കുന്ന അനേകം ക്യാമറകണ്ണുകള്‍ക്കു മുമ്പില്‍,
നടന്ന ആ സംഭവത്തിന്‍, എസ്.എഫ്.ഐ ക്കോ, പാര്‍ട്ടിക്കോ ഒരു പങ്കുമില്ലെന്നും, വിഷയം സംസാരിച്ചു പരിഹാരമുണ്ടാക്കാമെന്നും, വിവരമറിഞ്ഞ ഉടനെ പാര്‍ട്ടി ഏര്യാ സെക്രട്ടറി,
ലീഗ് നേതാക്കന്മാരോട് നേരിട്ടു സംസാരിച്ചതാണ്. അവരതില്‍ ഒരു താല്പര്യവും കാട്ടിയില്ല.
പകരം, വിഷയത്തില്‍ ഒരു ബന്ധവും ഇല്ലാത്ത, പെരിന്തല്‍മണ്ണ പാര്‍ട്ടി യുടെ
ഓഫീസിലേയ്ക്ക് മാര്‍ച്ചു നടത്തി, പാര്‍ട്ടി ഏര്യാ നേതാക്കന്മാര്‍ക്കു പരുക്കേല്‍പ്പിക്കുകയാണു ചെയ്തത്. അവിടേയും നിര്‍ത്തിയില്ല. അന്നും പിറ്റേന്നും ഹര്‍ത്താല്‍ സംഘടിപ്പിച്ചുകൊണ്ടു്, ജില്ലയിലാകെ അക്രമം അഴിച്ചുവിട്ടു.
മങ്കട, പാര്‍ട്ടിയുടെ ഏര്യാ കമ്മറ്റി ഓഫീസ് ആക്രമിച്ചു തകര്‍ത്തു.ഓഫീസ് ജീവനക്കാരനേയും ഒരു ബ്രാഞ്ചുസെക്രട്ടരിയേയും ആക്രമിച്ചു് പരുക്കേല്പിച്ചു.
പിറ്റെ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ലീഗ് നേതാവു് കൂഞ്ഞാലിക്കുട്ടിയേയും ക്ഷണിച്ചു വരുത്തി,
രംഗം കൊഴുപ്പിച്ചു. മക്കരപറമ്പു് ടൌണില്‍ പാര്‍ട്ടി യുടെ പ്രതിഷേധ പൊതുയോഗം ആക്രമിച്ച്, പാര്‍ട്ടി ഏര്യാ സെക്രട്ടരിയും നേതാക്കന്മാരുമുള്‍പ്പെടെ,
ഇരുപതിലധികം സഖാക്കളെ, ആശുപത്രിയിലാക്കി. മുന്‍സിപ്പല്‍ ഓഫിസ് അക്രമിച്ച്, ചെയര്‍മാന്റെ കാറും മറ്റു വാഹനങ്ങളും തകര്‍ത്തു.
ജില്ലയിലാകെ അരങ്ങു തകര്‍ക്കുന്ന അക്രമം അവസാനിപ്പിക്കാന്‍, ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോന്നു. ഒഫീസാക്രമിച്ച പ്രതികളെ, അറസ്റ്റു ചെയ്തില്ല എന്നതായിരുന്നു ആക്ഷേപം.സര്‍ക്കാര്‍ സ്ഥാപനങ്ങളായ പോളിടെക്‌നിക്കും മുന്‍സിപ്പല്‍ ഓഫീസുമടക്കം അക്രമിച്ചു തകര്‍ത്ത,
ലീഗ് കാര്‍ പുറത്തു നില്‍ക്കുമ്പോഴായിരുന്നു.
ഈ അസംബന്ധ നാടകം.
എല്ലാം, ഇന്നു കാലത്ത് നിയമസഭയില്‍ നടന്ന പത്തു മിനുട്ടുനേരത്തെ അടിയന്തിര പ്രമേയത്തിനും ഇറങ്ങിപ്പോക്കിനും വേണ്ടി . മുന്‍ കുട്ടി തയ്യാറാക്കിയ തിരക്കഥ.
മുമ്പു്, BJP യുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്, ആടിത്തീര്‍ത്തതായി രുന്നു ഇത്തരമൊരു കപടനാടകം.
അതിന്റെ തന്നെ തനിയാവര്‍ത്തനമായിരുന്നു
ലീഗിന്റെ നേതൃത്വത്തില്‍, തിരക്കഥയെഴുതി അവതരിപ്പിച്ച ഈ പൊറാട്ട് നാടകം.

വാക്ക് ഔട്ടിനു ശേഷം പ്രതിപക്ഷ നേതാവും UDF നേതാക്കളും ചേര്‍ന്നു നടത്തിയ പത്രസമ്മേളനത്തിലും, ‘നടുക്കൊരുകസേല നല്‍കി, ‘ ശ്രീ ഓ.രാജഗോപാലിനെ ഇരുത്തേണ്ടതായിരുന്നു. അതായിരുന്നു. ഔചിത്യം. ഭംഗി. എന്നു മാത്രമെ പറയാനുള്ളു.

Sharing is caring!