ദേശീയ സിക്‌സസ് ഹാക്കി ടൂര്‍ണമെന്റ് 27മുതല്‍ 29വരെ ചെമ്മന്‍കടവില്‍

ദേശീയ സിക്‌സസ്  ഹാക്കി ടൂര്‍ണമെന്റ്  27മുതല്‍ 29വരെ ചെമ്മന്‍കടവില്‍

മലപ്പുറം: പി എന്‍ കുഞ്ഞിമമ്മു മാസ്റ്റര്‍ സ്മാരക ദേശീയ ഇന്റര്‍ സ്‌കൂള്‍ സ്‌ക്സിസ് സൈഡ് ഹോക്കി ടൂര്‍ണമെന്റ് 27, 28, 29 തിയതികളില്‍ ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, ഗോവ, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട സ്‌കൂള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

സ്്കൂളിലെ കായികാധ്യപകനും ദേശീയ ഹോക്കി ടീം പരിശീലകനുമായ മുഹമ്മദ് ഷറഫുദ്ദീന്‍ റസ്‌വിയുടെ മേല്‍നോട്ടത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. സ്‌കൂളിലെ മുന്‍ഹോക്കിതാരങ്ങളും സംഘാടക സമിതിയില്‍ സജീവമായുണ്ട്. കാല്‍പന്തുകളിയുടെ തട്ടമായി അറിയപ്പെടുന്ന മലപ്പുറം ജില്ലയില്‍ മികച്ച ഹോക്കി കളിക്കാരെ സംഭാവന ചെയ്ത സ്‌കൂളാണ് ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. മലപ്പുറം ജില്ലയിലെ ഹോക്കിയുടെ തട്ടകവും ചെമ്മന്‍കടവ് സ്‌കൂള്‍ തന്നെയാണ്. ചെമ്മന്‍കടവ് സ്‌കൂളില്‍നിന്നും മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് മലപ്പുറം ജില്ലയില്‍ ഹോക്കി മത്സരം ജനകീയമാക്കിയത്. ഇതിന് നേതൃത്വം നല്‍കിയത് മുഹമ്മദ് ഷറഫുദ്ദീന്‍ റസ്‌വിയും ബോയ്‌സ് സ്‌കൂളിലെ കായികാധ്യാപകന്‍ ഉസ്മാന്‍ മാഷുമാണ്. തുടര്‍ന്നാണു മറ്റു സ്‌കൂളുകളിലേക്കും ഹോക്കി വ്യാപിച്ചത്. നിലവില്‍ സ്‌കൂള്‍ തലത്തില്‍ സ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് മലപ്പുറം ജില്ലാ ടീം.

മല്‍സരങ്ങള്‍ ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലായിരിക്കും നടക്കുക. ഹോക്കി സാധാരണക്കാരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെയും മല്‍സരത്തില്‍ പങ്കെടുക്കുന്ന ഹോക്കി താരങ്ങളുടെയും റാലി 27ന് വൈകിട്ടി നടക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ട്രോഫിയും പ്രൈസ്മണിയും നല്‍കും. ഉദഘാടനം 27ന് രാവിലെ സംസ്ഥാന ഫ്ളോര്‍ബോള്‍ പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. സമ്മാനദാനം 29ന് വൈകിട്ട് നാലു മണിക്ക് മലയില്‍ ഗ്രൂപ്പ് എംഡി മലയില്‍ മുഹമ്മദ് ഗദ്ദാഫി നിര്‍വഹിക്കും.

മത്സരവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എന്‍ കുഞ്ഞീതു, പ്രിന്‍സിപ്പല്‍ കെ ജി പ്രസാദ്, പ്രധാനധ്യാപകന്‍ പി മുഹമ്മദ് അബ്ദുനാസര്‍, എം എസ് റസ്വി, സിനാന്‍ പങ്കെടുത്തു.

Sharing is caring!