എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലികഇന്ത്യക്കകത്തും പുറത്തുമായി 60 കേന്ദ്രങ്ങളില്‍
മനാമ: റിപ്പബ്ലിക് ദിനത്തില്‍ എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യക്കകത്തും പുറത്തുമായി സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക ഈ വര്‍ഷം 60 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതില്‍ 30 കേന്ദ്രങ്ങളും ജിസിസി രാഷ്ട്രങ്ങളിലാണ്.
‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന സന്ദേശമുയര്‍ത്തി പിടിച്ച് എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് മനുഷ്യ ജാലികയാണ് ഈ വര്‍ഷം ഇന്ത്യക്കകത്തും പുറത്തുമായി സംഘടിപ്പിക്കുന്നത്.
വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും സമുദായ സൗഹാര്‍ദം സംരക്ഷിക്കുകയുമാണ് ഈ പരിപാടി ലക്ഷ്യമാക്കുന്നത്.
വിദ്വേഷരാഷ്ട്രീയത്തിലൂടെ സര്‍വ്വതലങ്ങളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഫാഷിസത്തെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിക്കുവാനുള്ള സന്ദേശമാണ് സംഘടന കൈമാറുന്നത്. ഫാഷിസ്റ്റ് പ്രതിരോധത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന മതവിരുദ്ധവും രാജ്യവിരുദ്ധവുമായ തീവ്രവാദ പ്രവണതകളെ ചെറുക്കുവാനുള്ള ബോധവത്കരണം കൂടിയാണ് മനുഷ്യ ജാലികയും അതിന്റെ മുന്നോടിയായി രണ്ട് മാസക്കാലം നടന്ന പ്രചാരണ പരിപാടികളും.
കേരളത്തില്‍ 14 ജില്ലാ കേന്ദ്രങ്ങളിലും ഡല്‍ഹി ,പശ്ചിമ ബംഗാള്‍ ,അസം ,മഹാരാഷ്ട്ര ,അന്ധ്രപ്രദേശ് , തെലുങ്കാന , കര്‍ണാടക ,തമിഴ്‌നാട് , ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളില്‍ 17 കേന്ദ്രങ്ങളിലും എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കും.
ഗള്‍ഫ് രാജ്യങ്ങളായ സഊദി അറേബ്യ ,യു എ ഇ ,ഖത്തര്‍, ബഹ്‌റൈന്‍ ,ഒമാന്‍ , കുവൈത്ത് എന്നീ രാജ്യങ്ങളില്‍ 30 കേന്ദ്രങ്ങളിലായാണ് പരിപാടി നടക്കുന്നത്.
മുഴുവന്‍ കേന്ദ്രങ്ങളിലും ദേശീയോദ്ഗ്രഥന ഗാനം , പ്രതിജ്ഞ , പ്രമേയ പ്രഭാഷണം എന്നിവ ഏകീകൃത സ്വഭാവത്തോടെയായിരുക്കും നടക്കുക. കേരളം, കര്‍ണാടക ,തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബഹുജന റാലിയും നടക്കുന്നുണ്ട്.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.