തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം, 5പേര്‍ക്ക് പരുക്ക്

തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ വിദ്യാര്‍ത്ഥി  സംഘര്‍ഷം, 5പേര്‍ക്ക് പരുക്ക്

തിരൂരങ്ങാടി: തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി അഞ്ച് പേര്‍ക്ക് പരുക്ക്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലാണ് എസ്.എഫ്.ഐ, എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ എം.എസ്.എഫ് പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തമ്മില്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി എം.എസ്.എഫും, എം.എസ്.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി എസ്.എഫ്.ഐ ഉം പറയുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കാലത്തുണ്ടായ പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും സംഘര്‍ഷം നടക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഈ സമയം ആശുപത്രി പരിസരത്തു വെച്ച് എം.എസ്.എഫുകാര്‍ മര്‍ദ്ദിച്ചതായും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. എം.എസ്.എഫ് പ്രവര്‍ത്തകരായ ആദില്‍ഹിജാസ്(19), ആസിഫലി (19) മുഹമ്മദ് മുസ്തഫ(19) എസ്.എഫ്.ഐ പ്രവര്‍ത്തകരായ പുളിയംപറമ്പ് അമ്പലഞ്ചേരി മുര്‍ഷിദ്(19), കൊടുവള്ളി ഒറ്റപ്പിലാക്കല്‍ ബാസിത്ത്(19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തുടര്‍ന്ന് പോലീസെത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു.

Sharing is caring!