പെരിന്തല്‍മണ്ണയിലെ അക്രമം പോലിസ് നോക്കിനിന്നത് നീതീകരിക്കാനാവില്ല: ഉമ്മന്‍ചാണ്ടി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സി.പി.എം അഴിച്ചുവിട്ട ആക്രമണം നോക്കിനിന്ന പോലീസ് നടപടി നീതീകരിക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെരിന്തല്‍മണ്ണയിലെ ആക്രമിക്കപ്പെട്ട ലീഗ് ഓഫിസ് സന്ദര്‍ശിച്ച ശേഷം യുഡിഎഫ് നേതാക്കള്‍ക്കൊപ്പം മലപ്പുറത്തെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നിയമ പരിപാലനത്തില്‍ കേരളം മികച്ചു നില്‍ക്കുന്നുവെന്ന നയപ്രഖ്യാപനത്തിന്റെ തൊട്ടു പിന്നാലെയാണ് മലപ്പുറം ജില്ലയിലെ ആക്രമണം.പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരണം അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തിന് മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള പ്രദേശങ്ങളാക്കി കാംപസുകളെപോലും മാറ്റുകയാണ് സിപിഎമ്മെന്നും ഇത് കേരളത്തില്‍ നടകതക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ലീഗ് സംയമനത്തിന്റെ പാതയിലാണ്. പ്രതികള്‍ക്കെതിരെ ഇതുവരേ കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാതെ സമാധാന യോഗം വിളിച്ചു ചേര്‍ക്കുന്നതു കൊണ്ട് കാര്യമില്ല. അദ്ദേഹം പറഞ്ഞു. ഒരു കൂട്ടര്‍ക്കെതിരെ മാത്രം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് പൊറുപ്പിക്കാനാവില്ല. അദ്ദേഹം പറഞ്ഞു. എല്ലായിടത്തും പ്രശ്‌ന മുണ്ടാക്കുന്നവരാണ് ജില്ലയിലും പ്രശ്‌നമുണ്ടാക്കുന്ന സിപിഎം. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം യുഡിഫ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളായ കെ പി എ മജീദ്, വി വി പ്രകാശ്, സ്വാദിഖലി ശിഹാബ് തങ്ങള്‍, യു എ ലത്തീഫ് എന്നിവരും ഉമ്മന്‍ ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]