കാളികാവില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

കാളികാവ്: ചോക്കാട് വ്യാഴാഴ്ചയുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്രാന്പിക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. പള്ളിത്തൊടിക അസീസിന്റെ മകന് റഫീഖ് (28) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെയായിരുന്നു മരണം. ചോക്കാട് കാഞ്ഞിരംപാടത്തെ എഡ്ജ് ഇറങ്ങിയ ബൈക്ക് നിയന്ത്രണം വിട്ട സമീപത്തെ റോഡരികില്‍ കൂട്ടിയിട്ട കരിങ്കല്ലില്‍ തട്ടി മറിയുകയായിരുന്നു. മാതാവ് : ഫാത്തിമ. സഹോദരങ്ങള്‍: ഷെഫീഖ്, ജസീന, ഫായിസ.
RECENT NEWS

മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് കരോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന
ഇത്രയധികം പേര് ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യം