ഒമാനില്‍ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

ഒമാനില്‍ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: വേങ്ങര ഇരിങ്ങല്ലൂര്‍ അമ്പലമാട് പരേതനായ തയ്യില്‍തൊടി അഹമത്കുട്ടി ഹാജിയുടെ മകന്‍ മൊയ്തീന്‍ മുസ്ലിയാര്‍(62) ഒമാനില്‍വെച്ച് ഹൃദയാഘാതംമൂലം നിര്യാതനായി. 35 വര്‍ഷമായി ഒമാനില്‍ തുണിക്കട നടത്തിവരികയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് മുസമില്‍(ഒമാന്‍), ഖുബൈബ്, സുഫിയാന്‍, ഫായിസത്തുന്നീസ. മരുമക്കള്‍: മാട്ടറ സുബൈര്‍ വെങ്കുളം, സഫ്ന. സഹോദരന്‍: കുഞ്ഞീന്‍. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് കോട്ടപ്പറമ്പ് ജുമാമസ്ജിദില്‍.

Sharing is caring!