പെരിന്തല്‍മണ്ണ ഹര്‍ത്താലില്‍ അഴിഞ്ഞാട്ടം, മാധ്യമ പ്രവര്‍ത്തര്‍ക്ക് മര്‍ദനം

മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ യു.ഡി.എഫ് പഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. പ്രവര്‍ത്തകര്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. കട കമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നു വാഹനങ്ങള്‍ തടയുന്നു പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തുന്നു. അതോടൊപ്പം മാധ്യമ പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകരായ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമിച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫല്‍, കാമറ മാന്‍ സന്ദീപ്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത് എന്നിവരെ അക്രമിച്ചു. നൗഫലിനെ റോഡില്‍ മറിച്ചിട്ട് അക്രമിച്ചു. മക്കരപ്പറമ്പില്‍ നിന്നും വാഹനങ്ങള്‍ കടത്തി വിടാതെ ഗാതഗത സ്തംഭനം സൃഷ്ടിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍പോലും കടത്തിവിടുന്നില്ല. നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാനില്ലാത്തതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.
അക്രമത്തില്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിവരുന്നതിനിടെയാണ് അക്രമം നടന്നത്. തുടര്‍ന്നു തിരിച്ചു വരുന്നതിനിടയില്‍ മാതൃഭൂമി, മംഗളം, ന്യൂസ് 18 ചാനല്‍ സംഘത്തെ
മക്കരപ്പറമ്പില്‍വെച്ചും ഹര്‍ത്താല്‍ അനൂകുലികള്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടും പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്നു അരമണിക്കൂറോളം കഴിഞ്ഞാണ് മാധ്യമ സംഘത്തെ പോകാന്‍ അനുവദിച്ചത്. സംഘം മാധ്യമ സംഘത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ചു വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസും, ടി.കെ ഹംസയും അടക്കമുള്ളസി.പി.എം നേതാക്കളും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തെ കേരളാ പ്രവര്‍ത്തക യൂണിയന് ജില്ലാ പോലീസ് മോധാവിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. അക്രമി സംഘത്തെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]