പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍

പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍

പെരിന്തല്‍മണ്ണ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച്
ഇന്ന് ഉച്ച മുതല്‍ പെരിന്തല്‍മണ്ണ നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ മുസ്ലീം ലീഗ് അഹ്വാനം.

പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട രൂപപ്പെട്ട സംഘര്‍ഷം വ്യാപിക്കുന്നു. രാവിലെ പോളിടെക്‌നിക് കോളജിലെ പ്രശ്‌നങ്ങളാണ് സംഭവത്തിന് തുടക്കമിട്ടത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി ലീഗ് ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. ഇത് പിന്നീട് വ്യാപക പ്രതിഷേധത്തിന് കളമൊരുക്കി. യുഡിഎഫ് നേതാക്കള്‍ യോഗം ചേര്‍ന്ന് 6 മണി വരെ പെരിന്തല്‍മണ്ണ നഗര സഭയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പ്രതികളെ പിടികൂടും വരെ നഗരത്തില്‍ പ്രവര്ത്തകര് കൂടി നിന്ന് പ്രതിഷേധിക്കാനും തീരുമാനമായി. ഇതിനിടെ ലീഗ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് നില്‍ക്കുന്നു പ്രദേശത്ത് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. രാവിലെ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത് വരെയും അവസാനിച്ചിട്ടില്ല. അതിനിടെ സിപിഎം ഓഫീസിന് തൊട്ടടുത്ത് ഇരുവിഭാഗവും സംഘടിച്ച് നിന്നു. സിപിഎം പ്രവര്ത്തകര് കല്ലെറിഞ്ഞു പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

ഓഫീസില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അക്രമികളെ പിടികൂടാന്‍ പോലീസ് തയാറാകുന്നില്ലെങ്കില്‍ പിരിഞ്ഞു പോകില്ലെന്ന് യൂത്ത്‌ലീഗ് പ്രവര്‍ത്തകരും നിലപാടെടുത്തു. ഇത് വരെയും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Sharing is caring!