പെരിന്തല്‍മണ്ണ ലീഗ് ഓഫീസ് എസ്എഫ്‌ഐപ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

പെരിന്തല്‍മണ്ണ ലീഗ് ഓഫീസ്  എസ്എഫ്‌ഐപ്രവര്‍ത്തകര്‍  അടിച്ചുതകര്‍ത്തു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ എസ്എഫ്‌ഐഎംഎസ്എഫ് സംഘര്‍ഷം. പ്രകടനമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.

അങ്ങാടിപ്പുറം പോളിടെക്‌നികിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് പിന്നീട് നഗരത്തിലേക്കും വ്യാപിച്ചത്. ക്യാമ്പസിലെ എസ്എഫ്‌ഐഎംഎസ്എഫ് സംഘര്‍ഷത്തിന് പിന്നാലെ പുറത്തുനിന്നെത്തിയ ലീഗ് പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണ ലീഗ് ഓഫീസിലേക്ക് പ്രകടനം നടത്തിയത്.

വിദ്യാര്‍ത്ഥികളുടെ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രകടനമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് അടിച്ചുതകര്‍ത്തു. പിന്നീട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. എസ്എഫ്‌ഐയുടെ അക്രമത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട്പാലക്കാട് ദേശീയപാത ഉപരോധിച്ചു.

Sharing is caring!