വഴിയില്‍നിന്ന് കളഞ്ഞ്കിട്ടിയ സ്വര്‍ണ്ണാഭരണം നേരിട്ട് പോലീസില്‍ ഏല്‍പ്പിച്ച മലപ്പുറത്തെ കുട്ടികള്‍

പെരിന്തല്‍മണ്ണ: വഴിയില്‍ നിന്ന് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം നേരിട്ട് പോലീസില്‍ ഏല്‍പ്പിച്ച ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ അനുമോദിച്ചു. ആദില്‍ അലി, അജ്മല്‍, മുഹമ്മദ് ദസ്തകിര്‍ എന്ന വിദ്യാര്‍ഥികളാണ് അനുമോദനത്തിന് അര്‍ഹരായത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന് അസംബ്ലിയില്‍ സ്‌കൂളിന്റെ ഉപഹാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് മംഗലശ്ശേരി കൈമാറി. വുഷു ചാമ്പ്യന്‍ ഷിപ്പില്‍ മെഡല്‍ നേടിയ അഭിറാം എന്ന വിദ്യാര്‍ഥിക്ക് ഹയര്‍ സെകന്‍ഡറി പ്രിന്‍സിപ്പല്‍ ഫൗസിയ ഉപഹാരം നല്‍കി ആനുമോദിച്ചു. ഷോജിമോന്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ അജിത് മോന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക വഹീദ ബീഗം, സീനിയര്‍ അധ്യാപകരായ ലീസമ്മ ഐസക്, മണിഗണ്ഠന്‍ പങ്കെടുത്തു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്‍കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]