ജാമിഅ സമ്മേളനത്തിന് പ്രൗഢ സമാപനം

ഫൈസാബാദ് (പട്ടിക്കാട്): അഞ്ച് ദിവസം നീണ്ടുനിന്ന ജാമിഅ നൂരിയ്യ അറബിയ്യ 55ാം വാര്‍ഷിക 53ാം സനദ്ദാന സമ്മേളനത്തിന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢ സമാപനം. സമാപന സനദ്ദാന സമ്മേളനം രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷം വഹിച്ചു. 204 യുവപണ്ഡിതരെ മൗലവി ഫാളില്‍ ഫൈളി ബിരുദം നല്കി സമൂഹത്തിന് സമര്‍പ്പിച്ചു. അബ്ദുല്‍ ഹഖ് കെ ഉഗ്രപുരം, താജുദ്ദീന് പി അമ്പലക്കടവ്, ഫായിസ് പി.കെ പാവുകോണം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടി.
ഈജിപ്ഷ്യന്‍ അംബാസിഡര്‍ ഹാതിം അസ്സയിദ് മുഹമ്മദ് താജുദ്ദീന്, ഫലസ്തീന് അംബാസിഡര്‍ അദ്നാന് അബു ഹൈജ, കേരളാ നിയമസഭ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്, ഡോ. ബന്ദര്‍ അബ്ദുല്ല അനസി, ഡോ. അബ്ദുറഹ്മാന് അശ്ശമ്മരി മുഖ്യാതിഥികളായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ്ദാനവും കെ. ആലിക്കുട്ടി മുസ്ലിയാര് സനദ്ദാന പ്രഭാഷണവും നടത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.ടി അബ്ദുല്ല മുസ്ലിയാര്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.എം മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ, പി.വി അബ്ദുല്‍ വഹാബ്, ഇ.ടി മുഹമ്മദ് ബശീര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി. കുഞ്ഞാണി മുസ്ലിയാര്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, മഞ്ഞളാം കുഴി അലി എം.എല്‍.എ, അഡ്വ. എം ഉമര്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ,, അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, എം.സി മായിന്‍ ഹാജി, വി.വി പ്രകാശ്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം, സംസാരിച്ചു.
ശാക്തീകരണ സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ അബ്ദുല്‍ജബ്ബാര്‍ മുസ്ലിയാര് മിത്തബൈല്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.ഹംസ മുസ്ലിയാര് അധ്യക്ഷനായി. എസ്.വി.മുഹമ്മദലി, പിണങ്ങോട് അബൂബക്കര്‍, നാസര്‍ ഫൈസി കൂടത്തായി, സി.പി.സൈതലവി,സി.എച്ച്.ത്വയ്യിബ് ഫൈസി,മുസ്തഫാ മുണ്ടുപാറ, സിദ്ധീഖ് ഫൈസി വാളക്കുളം,മുജീബ് ഫൈസി പൂലോട,ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, റിശാദലി ഓമാനൂര്‍് സംസാരിച്ചു. എസ്.കെ.ഹംസ ഹാജി,കാടാമ്പുഴ മൂസ ഹാജി,ഹംസ ഹാജി മൂന്നിയൂര്‍,ശമീര്‍ ഫൈസി ഒടമല,ശഹീര്‍ അന്‍വരി പുറങ്ങ ്സംസാരിച്ചു.
ദേശീയ സമ്മേളനം വഖഫ ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. മൗലാനാ ഖമറുസ്സമാന് ബംഗാള്‍ മുഖ്യപ്രഭാഷണം നടത്തി. ഇദ്രീസ് അലി മണ്ടേല്, ഇസ്ഹാഖ് ഹാജി തോഡാര്,കെ.പി.മുഹമ്മദ് കുട്ട്ി, എം.കെ.നൗഷാദ് ബാംഗ്ലൂര്‍,ഡോ.ബശീര്‍ പനങ്ങാങ്ങര,അംജദ് ഫൈസി മുട്ടില്‍,വി.കെ.കുഞ്ഞിമുഹമ്മജ് ഹാജി ബഹ്റൈന്‍, എ.ഹബീബുറഹ്മാന് വേങ്ങൂര്‍,ശിയാസ് സുല്‍ത്താന്‍,മുഹമ്മദലി പുതുപ്പറമ്പ്,ഇല്യാസ് ഫൈസി കുഴല്‍മന്ദം,റഹീം പകര സംസാരിച്ചു.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]