ജാമിഅഃ സമ്മേളനം ഇന്ന് സമാപിക്കും.
പെരിന്തല്‍മണ്ണ : കേരളത്തിലെ പ്രഥമ ഇസ്ലാമിക യൂണിവേഴ്സിറ്റിയായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനം ഇന്ന് സമാപിക്കും. 204 യുവ പണ്ഡിതര്‍ സനദ് സ്വീകരിക്കും. അഞ്ച് ദിവസമായി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ നടന്ന സമ്മേളനത്തിന്റെ സമാപനം രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. കെ. ആലിക്കുട്ടി മുസ്ലിയാര് സനദ്ദാന പ്രഭാഷണം നടത്തും. ഈജിപ്ഷ്യന്‍ അംബാസിഡര്‍ ഹാതിം അസ്സയിദ് മുഹമ്മദ് താജുദ്ദീന്, ഫലസ്തീന് അംബാസിഡര്‍ അദ്നാന് അബു ഹൈജ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, സി.കെ.എം സാദിഖ് മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം പ്രസംഗിക്കും.
കാലത്ത് 10 മണിക്ക് നടക്കുന്ന ശാക്തീകരണ സമ്മേളനം സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മദ്രസാ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാര് അധ്യക്ഷത വഹിക്കും. സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, എം.എ ഖാസിം മുസ്ലിയാര്, എസ്.വി മുഹമ്മദലി, സി.പി സൈതലവി, സി.എച്ച് ത്വയ്യിബ് ഫൈസി, സിദ്ധീഖ് ഫൈസി വാളക്കുളം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മുജീബ് ഫൈസി പൂലോട് സംസാരിക്കും.
വേദി രണ്ടില്‍ കന്നട സംഗമവും വേദി മൂന്നില്‍ ലക്ഷദ്വീപ് സംഗമവും നടക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന നാഷണല്‍ മിഷന് കോണ്‍ഫ്രന്‍സ് ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. മൗലാനാ ഖമറുസ്സമാന് മുഖ്യ പ്രഭാഷണം നടത്തും, പിണങ്ങോട് അബൂബക്കര്‍, ഇദ്രീസ് അലി മണ്ടേല്, മെട്രോ മുഹമ്മദ് ഹാജി സംസാരിക്കും. മുനാഖശ അറബിക് കോണ്‍ഫറന്‍സ് ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദുറഹ്മാന് അശ്ശമ്മസി ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുറഹ്മാന് ഫൈസി മുല്ലപ്പള്ള, സഈദ് മുസ്ലിയാര് വിഴിഞ്ഞം സംസാരിക്കും. വൈകിട്ട് മൂന്ന് മണിക്ക് ജനറല്‍ ബോഡിയും 4 മണിക്ക് സ്ഥാന വസ്ത്ര വിതരണവും നടക്കും. 5 മണിക്ക് നടക്കുന്ന മൗലിദ് സദസ്സിന് അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര് മിത്തബൈ നേതൃത്വം നല്‍കും.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]