കോഡൂരില്‍ യൂത്ത്ലീഗ് രാഷ്ട്രീയ കാമ്പയിന് ആരംഭിച്ചു

കോഡൂര്‍: അത്മാഭിമാനത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയവുമായി കോഡൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കാമ്പെയിന് ആരംഭിച്ചു. ഉമ്മത്തൂര്‍ സ്കൂളില്‍ നടന്ന ചടങ്ങ് മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.ഫാസിസം തലക് മീതെ വാളൊങ്ങി നില്കുമ്പോള് രാഷ്ട്രീയ പ്രബുദ്ധതയുളള യുവാക്കള്‍ക്ക് മാത്രമെ അതിനെ തടയാന്‍ കഴിയൂ എന്ന് അദ്ധേഹം പറഞ്ഞു. നൗഷാദ് പരേങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രട്ടറി മുജീബ് .ടി ആമുഖ പ്രഭാഷണം നടത്തി. യൂസഫ് തറയില്‍ , പാലോളി സൈനുദ്ധീന്‍, കെ.ടി റബീബ് ,ഷാനിദ് കോഡൂര്‍,സിദ്ധീഖലി ,ഷിഹാബ് അരീകത്ത് ,അജ്മല്‍ തറയില്‍ , ജൈസല്‍ ,തറയില്‍ അബു, കബീര്‍ മാസ്റ്റ, ഉമ്മര്‍ സി.കെ, ഫൈസല്‍ കെ.എം, മുഹമ്മദലി എം.ടി, അലി അക്ബര്‍,ഷിഹാബ് തറയില്‍ , റാഷിദ് എന്‍.കെ, സമദ് പരുവമണ്ണ എന്നിവര്‍ സംസാരിച്ചു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]