ചെന്നൈക്കെതിരെ ഗോകുലം കേരള എഫ് സിക്ക് വിജയം
മലപ്പുറം: തുടര് പരാജയങ്ങള്ക്ക് അന്ത്യം കുറിച്ച് ഗോകുലം കേരള എഫ് സി വിജയവഴിയില്. ഇന്ന് നടന്ന മല്സരത്തില് ചെന്നൈ സിറ്റി എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കീഴടക്കിയത്. ഈ വിജയം വിമര്ശനങ്ങള് ഏറ്റുവാങ്ങിയ പരിശീലകന് ബിനോ ജോര്ജിനും ആശ്വാസമാവുകയാണ്.
പൊരുതി കളിച്ച ചെന്നൈയെ 61-ാം മിനുറ്റില് വീണ ഗോളിലാണ് കേരള ടീം പിടിച്ചു കെട്ടിയത്. ഫ്രീ കിക്കില് നിന്ന് സന്റു സിങ്ങാണ് ഗോള് നേടിയത്. അവസരങ്ങള് പലതും കിട്ടിയെങ്കിലും ചെന്നൈ ടീമിന് ഗോള് മടക്കാനായില്ല.
ഐ ലീഗില് കേരള എഫ് സിയുടെ രണ്ടാം വിജയമാണിത്. നേരത്തെ ഇന്ത്യന് ആരോസിനെതിരായ എവേ മല്സരത്തിലും ഗോകുലം വിജയിച്ചിരുന്നു.
തുടര്ച്ചയായ പരാജയങ്ങളില് മനം മടുത്ത ആരാധകര്ക്കും ഈ വിജയം ആശ്വാസം പകരുന്നതാണ്. കോച്ചിനെ അടക്കം മാറ്റണമെന്ന് ആരാധകരുടെ മുറവിളിക്കും ഇതോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷ.
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]