ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്ന് മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന  ലോറിയില്‍ നിന്ന്  മരം വീണ് ബൈക്ക്  യാത്രികന്‍ മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്ന് മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. മഞ്ചേരി പത്തപ്പിരിയം പന്തപ്പള്ളി ചെരങ്ങാട്ട്‌പൊയില്‍ മാങ്കുന്ന് ശിവശങ്കരന്റെ മകന്‍ സുധീഷ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ന് കാരക്കുന്ന് മുപ്പത്തിനാലിലാണ് അപകടം. മരുന്ന് വിതരണ കമ്പനിയുടെ റെപ്രസന്റെറ്റീവ് ആയ സുധീഷ് മഞ്ചേരിയില്‍ നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടം. എതിരെ വന്ന ലോറിയില്‍ ലോഡ് ചെയ്ത തടി റോഡരികിലെ മരത്തില്‍ തട്ടി സുധീഷിന്റെ ദേഹത്തു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ സുധീഷ് തല്‍ക്ഷണം മരിക്കുകയായിരുന്നു. മാതാവ്: ശോഭന, ഭാര്യ: അമൃത (നഴ്‌സ്, മഞ്ചേരി മലബാര്‍ ഹോസ്പിറ്റല്‍). സഹോദരങ്ങള്‍: സുഭാഷ്, സുരഭി. എടവണ്ണ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ജപ്പാനിലുള്ള സഹോദരന്‍ എത്തിയശേഷം മൃതദേഹം ഇന്നു രാവിലെ എട്ടിന് ചെരങ്ങാട്ട്‌പോയില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Sharing is caring!