യുവതിയെ പീഡിപ്പിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത് സുഹൃത്തുക്കള്‍ക്ക് കാഴ്ച്ചവെച്ച പ്രതി പിടിയില്‍

യുവതിയെ പീഡിപ്പിച്ച് മതപരിവര്‍ത്തനം നടത്തി  വിവാഹം ചെയ്ത്    സുഹൃത്തുക്കള്‍ക്ക്  കാഴ്ച്ചവെച്ച പ്രതി പിടിയില്‍

വേങ്ങര: തമിഴ്‌യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത ശേഷം സുഹൃത്തുക്കള്‍ക്ക് യുവതിയെ കാഴ്ചവെക്കുകയും ചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു ,മറ്റു നാലു പ്രതികളില്‍ ഒരാള്‍ വിദേശത്തേക്കു കടന്നതായി പോലീസ് പറഞ്ഞു.. മൂന്നു പേര്‍ക്കായി പോലീസ് അന്വോഷണം ഊര്‍ജിതമാക്കി. കണ്ണമംഗലം ചേറൂര്‍ ആലുക്കല്‍ അബ്ദുള്‍ അസീസ്(40) നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

വേങ്ങര വെട്ടു തോട് പുള്ളാട്ട് മുസ്തഫ, മു ളാഹിര്‍ എന്ന ബോസ്, ഹസ്സന്‍കുട്ടി, സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച തങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.ഹസ്സന്‍കുട്ടി വിദേശത്താണെന്നു് പോലീസ് പറഞ്ഞു.. സംഭവം പോലീസ് പറയുന്നത് ‘2008 ല്‍ യുവതിയെ തമിഴ്‌നാട്ടില്‍ നിന്നും തോട്ടത്തില്‍ജോലിക്കായി മുസ്തഫ നാട്ടിലേക്ക് കൊണ്ടുവരുന്നു. 2009-ല്‍വിവാഹ വാഗ്ദാനം നല്‍കിമഞ്ഞേങ്ങരയിലെ തോട്ടത്തിലെ വീട്ടില്‍ വെച്ച് മുസ്തഫ യുവതിയെ ലൈംഗിക അക്രമത്തിനിരയാക്കി പിന്നീട്പലതവണ പീഢനത്തിനിരയാക്കി.തുടര്‍ന്ന് യുവതിയെ മതപരിവര്‍ത്തനം നടത്തി നിക്കാഹ് കഴിക്കുകയും ചെയ്തു.

2015-ല്‍ ഇയാളുടെ കൂട്ടുകാരായമറ്റു മൂന്ന് പേര്‍ക്കുമായി യുവതിയെ കാഴ്ചവെക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്കു തിരിച്ച യുവതിക്ക് സംരക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് വേങ്ങര സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വേങ്ങര എസ്.ഐ. സംഗീത് പുനത്തില്‍, എ.എസ്.ഐ.വത്സന്‍, സി പി ഒ.ഷിജു, വനിതാ സി.പി.ഒ.മാരായ സോണിയ, ദിവ്യ എന്നിവര്‍ ചേര്‍ന്നാണ് 15 ന്അബ്ദുള്‍ അസീസിനെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതി റിമാന്റ് ചെയ്തു.

Sharing is caring!