കോഡൂര്‍ യൂത്ത് ലീഗ് കാമ്പയിന്‍ ഇന്ന്

കോഡൂര്‍: ആത്മാഭിമാനത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ ഇന്‍ത്തിസാര്‍ 2കെ18 എന്ന പേരില്‍ കോഡൂര്‍ പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കാമ്പെയിന്‍ ഇന്ന് വൈകീട്ട് 6.30 ന് ഉമ്മത്തൂര്‍ സ്‌കൂള്‍ പറമ്പില്‍ തുടക്കം കുറിക്കും. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ വിഷയവതരണം നടത്തും.പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് വി.മുഹമ്മദ്കുട്ടി, സെക്രട്ടറി തറയില്‍ യൂസഫ് എന്നിവര്‍ പങ്കെടുക്കും.
ജനുവരി 23 ചൊവ്വാഴ്ച്ച മലയില്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ:പി.വി മനാഫ് അരീകോട് വിഷയാവതരണം നടത്തും. ജനുവരി 25 വ്യാഴം കരീപറമ്പില്‍ ഷരീഫ് കുറ്റൂര്‍ വിഷയാവതരണം നടത്തും.ജനുവരി 29 തിങ്കള്‍ പുളിയാട്ട്കുളത്ത് ജില്ലാ യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് വിഷയാവതരണം നടത്തും .
ആലോചന യോഗത്തില്‍ നൗഷാദ് .പി അദ്ധ്യക്ഷത വഹിച്ചു ,ജനറല്‍ സെക്രട്ടറി മുജീബ് .ടി ഉദ്ഘാടനം ചെയ്തു,കെ.ടി റബീബ് ,ഷാനിദ് കോഡൂര്‍,സിദ്ധീഖലി പിച്ചന്‍ ,ഷിഹാബ് അരീകത്ത്, അജ്മല്‍ മുണ്ടകോട്, ജൈസല്‍ മങ്ങാട്ടുപുലം , ഹകീം പി.പി എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]