കുറ്റിപ്പുറം ബോംബിന് പിന്നില്‍ മലപ്പുറത്തെ മതസൗഹാര്‍ദ്ധം തകര്‍ക്കാനുള്ള ശ്രമമാണോയെന്ന് പരിശോധിക്കും: മന്ത്രി ജലീല്‍
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം ഭാരതപ്പുഴയില്‍ ബോംബുകളുകളും സ്്ഫോടന വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കുമെന്നു മന്ത്രി കെ.ടി ജലീല്‍.
മതസൗഹാര്‍ദ്ധത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ ശബരി മലയിലേക്കുള്ള ആയിരക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന മിനിപമ്പക്ക് സമീപത്ത് കുഴിബോംബുകളും വെടിക്കോപ്പുകളും കണ്ടെത്തിയ സംഭവം ജില്ലയിലെ മത സൗഹാര്‍ദ്ധം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കുറ്റിപ്പുറത്ത് വെടിക്കോപ്പുകളും കുഴിബോംബിന്റെ ഭാഗങ്ങളും കണ്ടെത്തിയ സ്ഥലത്ത് സന്ദര്‍ശനം നടത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായായിരുന്നു അദ്ദേഹം. പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അന്വേഷണം ഏതറ്റംവരെയും പോകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പമെത്തിയ അന്വേഷണത്തിന് നേതൃത്വം നല്കുന്ന ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയോട് മന്ത്രി അന്വേഷണ പുരോഗതിയെ കുറിച്ച് ആരാഞ്ഞു.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]