മഞ്ചേരിയില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

മഞ്ചേരിയില്‍ യുവതി കിടപ്പുമുറിയില്‍  തൂങ്ങി മരിച്ചു

മഞ്ചേരി: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി മുതൂര്‍ കണ്ടത്തുപറമ്പില്‍ സുന്ദരന്റെ ഭാര്യയും വേലായുധന്‍-കാര്‍ത്യായനി ദമ്പതികളുടെ മകളുമായ ലിന്‍സി (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകള്‍: അശ്വതി വൈഗ, സഹോദരി: ലില്ലിമ. പൊന്നാനി എസ് ഐ നൗഫല്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജി പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Sharing is caring!