മണിമൂളിയില്‍ അപകടത്തില്‍ മരിച്ച കുരുന്നുകളുടെ കുടുംബത്തിന് കൈതാങ്ങായി കെഎസ്ടിഎ

നിലമ്പൂര്‍: മണിമൂളിയില്‍ അപടകത്തില്‍ മരണമടഞ്ഞ മണിമൂളി ക്രൈസ്റ്റ് കിങ് സ്കൂളില്‍ സ്കൂളിലെ കുട്ടികളുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സ കഴിയുന്നവരുടെ സഹായത്തിനും സമാശ്വസമായി ഒറ്റദിവസം കൊണ്ട് ജില്ലയിലെ അധ്യാപകരില്‍ നിന്ന് കെഎസ്ടിഎ സമാഹരിച്ച തുക കുടുംബങ്ങള്‍ക്ക് കൈമാറി. 473230 രൂപയാണ് പി വി അന്‍വര്‍ എംഎല്‍എ കുടുംബങ്ങള്‍ക്ക് കൈമാറിയത്. മരണമടഞ്ഞ വഴിക്കടവ് മുണ്ടണ്മ്പ്ര ഫൈസല്‍ബാബുവിന്റെ മകന് മുഹമ്മദ് ഷാമില്‍ , ആലപ്പൊയില്‍ ആര്യന്തൊടിക അബ്ബാസലിയുടെ മകള്‍ ഫിദാമോള്‍ എന്നിവരുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന കൊറ്റങ്ങോടന്‍ അലി അക്ബറിന്റെ മകള്‍ ദില്‍ഷാന, ആലപ്പൊയില്‍ കൊളക്കാട്ടില് അബ്ദുള്‍ ഗഫൂറിന്റെ മകള്‍ കെ ഫസ്ന, മണിമൂളി തെക്കുംകര ഷാനവാസിന്റെ മകള്‍ അര്ക്കീസ്ബീഗം , ഷാമിലിന്റെ പിതാവ് ഫൈസല്‍ ബാബു എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. 20 ,21 തീയതികളില്‍ പൊന്നാനിയില്‍ വെച്ച് നടക്കുന്ന കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നിലമ്പൂര്‍ ചന്തക്കുന്നില്‍ വെച്ച് അനുബന്ധപരിപാടിയായ സംഘടിപ്പിച്ച വര്‍ഗ്ഗീയ വിരുദ്ധ സദസ്സില്‍ വെച്ചാണ് ധനസഹായ വിതരണം നടത്തിയത്. പരിപാടിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബദറുന്നിസ , സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടികെഎ ഷാഫി , കെ സുനന്ദ പ്രകാശ് , ബേബി മാത്യൂ , കെ കെ ഗീത , പി ടി യോഹന്നാന് , എം നിലകണ്ഠന്‍ പ്രസംഗിച്ചു.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]