മലപ്പുറത്തിന്റെ സ്നേഹം രാജ്യത്തിന് മാതൃക: ക്രൈംബ്രാഞ്ച് ഡി.ജി.പി

ഫൈസാബാദ് (പട്ടിക്കാട്): മലപ്പുറം ജില്ലയില്‍ ഇന്ന് കാണുന്ന പരസ്പര സ്നേഹം ഇന്ത്യാ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ക്രൈംബ്രാഞ്ച് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസീന്‍ ഐ.പി.എസ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തിനത്തോടനുബന്ധിച്ച് ദര്‍സ് ഫെസ്റ്റ് ഫിനാലെ ഹോണറിംഗ് സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്നേഹത്തിന് പുറമെ പഴയ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാഭ്യാസ മേഖലകളിലും ആരോഗ്യ മേഖലകളിലും കാര്യക്ഷമമായ പുരോഗതി മലപ്പുറം ജില്ലയില്‍ വളര്‍ന്ന് വന്നിട്ടുണ്ടെന്നും ഈ പുരോഗതി സംസ്ഥാനത്തിന്റെ നാനോന്മുഖ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമൂഹത്തിന് കാണിച്ച് കൊടുത്ത പരസ്പര ഐക്യമാണ് ഈ വളര്‍ച്ചക്ക് പിന്നിലെന്നും ബാബരി ദ്വംസന സമയത്തെ തങ്ങളുടെ ഇടപെടല്‍ സാമുദായിക ഉന്നമനത്തിന് ഏറെ സ്വാധീനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എ. മുഹമ്മദ് കുട്ടി, സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന്‍ ഫൈസി സംസാരിച്ചു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]