വളാഞ്ചേരി ഫുട്‌ബോള്‍ അസോസിയേഷന്റെ ലാഭവിഹിതം പൂര്‍ണമായും ജീവകാരുണ്യപ്രവര്‍ത്തനത്തിന്

വളാഞ്ചേരി ഫുട്‌ബോള്‍ അസോസിയേഷന്റെ ലാഭവിഹിതം പൂര്‍ണമായും  ജീവകാരുണ്യപ്രവര്‍ത്തനത്തിന്

വളാഞ്ചേരി: വി.എഫ്.എ(വളാഞ്ചേരി ഫുട്‌ബോള്‍ അസോസിയേഷന്‍)നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളുടെ ലാഭവിഹതം പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി. വി.എഫ്.എ ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.വി.എഫ്.എ ടൂര്‍ണമെന്റ് ലാഭിഹിതം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭവിഹിതം ഉപയോഗിച്ച് വാങ്ങിയ രണ്ട് ഏക്കര്‍ സ്ഥലം നഗരസഭക്ക് കൈറി,കാന്‍സര്‍ രോഗികളെ സഹായിക്കുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിന് 50000 രൂപയും,കുറ്റിപ്പുറം ബ്ലോക്ക് പകല്‍ വീടിന് 25000 രൂപയും വിതരണം ചെയ്തു.പ്രസിഡന്റ് എന്‍.അബൂബക്കര്‍ഹാജി അധ്യക്ഷനായി,ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി,നഗരസഭ അധ്യക്ഷ എം.ഷാഹിന ടീച്ചര്‍,വൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍,സി.രാമകൃഷ്ണന്‍,ടി.പി അബ്ദുല്‍ഗഫൂര്‍,സി.അബ്ദുനാസര്‍,സി.എച്ച്.അബൂയൂസഫ് ഗുരുക്കള്‍,അഷ്‌റഫ് അമ്പലത്തിങ്ങല്‍,സലാംവളാഞ്ചേരി,സി.ശിഹാബുദ്ദീന്‍,നമ്പ്രത്ത് ബാബു,സി.അബുഹാജി,പി.ഉമ്മര്‍,കെ.മോഹനന്‍ സംസാരിച്ചു.സെക്രട്ടറി വി.പി അബ്ദുറഹിമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Sharing is caring!