താനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആര്‍.എസ്.എസ് അക്രമിച്ചു

താനൂരില്‍  ഡി.വൈ.എഫ്.ഐ  പ്രവര്‍ത്തകനെ ആര്‍.എസ്.എസ് അക്രമിച്ചു

താനൂര്‍: താനൂര്‍ പൂരപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനു നേരെ ആര്‍.എസ്.എസ് അക്രമണം. ഡി.വൈ.എഫ്.ഐ പ്രചാരണ സാമഗ്രികളും നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പൂരപ്പുഴ അണക്കെട്ടിന്റെ ഭിത്തികളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പെയിന്റടിച്ചത് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നശിപ്പിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സനൂപിനെ മര്‍ദ്ദിക്കുകയും കാവി പെയിന്റ് ദേഹത്തൊഴിക്കുകയും ചെയ്തു. ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പല തവണ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.

Sharing is caring!