നടുറോഡില്‍ ബക്കറ്റ് പിരിവുമായി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ
വളാഞ്ചേരി : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി ടൗണിലും കാവുംപുറത്തും പാലിയേറ്റീവ് വളണ്ടിയര്‍മാരുടേയും ജനപ്രതിനിധികളുടേയും നേത്യത്വത്തില്‍ സാന്ത്വന പരിചരണത്തിന്റെ സന്ദേശമെത്തിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തു. വൈകുന്നേരം 4 മണിക്ക് പാലിയേറ്റീവ ക്ലിനിക്് പരിസരത്ത് നിന്ന് റാലിയായി വന്ന് വിവിധ ഭാഗങ്ങളായി തിരിഞ്ഞാണ് ധനസമാഹരണം നടത്തിയത്. നീട്ടി പിടിച്ച ബക്കറ്റുമായി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയും പ്രവര്‍ത്തക്കര്‍ക്കൊപ്പം ചേര്‍ന്നത് വളണ്ടിയര്‍മാര്‍ക്ക് ആവേശം നല്കി. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ വളാഞ്ചേരി നഗരസഭ അദ്ധ്യക്ഷ എം.ഷാഹിന ടീച്ചറുടെ നേത്യത്വത്തില്‍ കൗണ്‍സിലര്‍മാരും ധനസമാഹരണത്തില്‍ സജീവമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒരു രൂപ നാണയ തുണ്ടുമുതല് 500 രൂപ വരെ തന്ന് ധനസമാഹാരണത്തില്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും കച്ചവടക്കാരുമടക്കമുള്ളവര് പങ്കാളികളായി. കുറഞ്ഞ സമയം കൊണ്ട് 60289 രൂപ സമാഹരിച്ചു. വളാഞ്ചേരിയില്‍ വി.പി.എം. സാലിഹ്, ടി.പി. അബ്ദുള്‍ ഗഫൂര്‍, മൂര്‍ക്കത്ത് മുസ്തഫ, പി.പി.ഹമീദ്, എം.പി.ഷാഹുല്‍ ഹമീദ്, നൗഫല്‍ പാലാറ, പാലാറ കുഞ്ഞാപ്പു, പി. സൈതാലിക്കുട്ടി ഹാജി, തൗഫീഖ് പാറമ്മല്‍, സി.കെ.സലീം, ഷാജി സല്‍വാസ്, ഹൈദര്‍ പാണ്ടികശാല എന്നിവരും കാവുംപുറത്ത് ടി.പി മൊയ്തീന് കുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ. ഫാത്തിമ കുട്ടി, സി.ഷഫീന, സി.ഷിഹാബുദ്ദീന് എന്ന ബാവ, സുബൈദ നാസര്‍, എം.റുഖിയ ടീച്ചര്‍, ബദറുന്നീസ, കെ. മുജീബ് റഹ്മാന്, അജ്മല്‍ എന്നിവര്‍ നേത്യത്വം നല്കി.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]