ഹജ്ജ് സബ്‌സിഡി കന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി

ഹജ്ജ് സബ്‌സിഡി  കന്ദ്രസര്‍ക്കാര്‍  നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 700കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സബ്‌സിഡി കഴിഞ്ഞ വര്‍ഷം 250 കോടിയായി കുറച്ചിരുന്നു.

2022 നകം സബ്‌സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ 2012 ല്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹജ് യാത്രികരുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനാണ് ഈ തീരുമാനം വന്‍ തിരിച്ചടിയാകുക.

Sharing is caring!