മന്ത്രി ജലീലിന്റെ വാര്‍ഡില്‍ 35നിരക്ഷരര്‍

വളാഞ്ചേരി : കേരളത്തെ പരിപൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായുള്ള സര്‍വ്വേ പൂര്‍ത്തിയാക്കി. കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കണക്കെടുപ്പ് മന്ത്രി കെ ടി ജലീലിന്റെ വീട്ടില്‍ നിന്നും ആരംഭിച്ചു.
മന്ത്രിയുടെ വാര്‍ഡില്‍ മുപ്പത്തി അഞ്ചു നിരക്ഷരര്‍ ആണ് ഉള്ളത്. പതിനഞ്ചു വയസ്സ് വരെ ആരും സ്കൂളില്‍ നിന്ന് കൊഴിഞ്ഞു പോയിട്ടുമില്ല. കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 3500 ഓളം വീടുകളിലാണ് സര്‍വ്വേ നടന്നത്.
പദ്ധതിയുടെ ആദ്യഘട്ട ക്ലാസ്സുകള്‍ റിപ്പബ്ലിക് ദിനത്തിലാണ് ആരംഭിക്കുന്നത് .ഭരണഘടനയുടെ ആമുഖം വായിച്ചും ഏറ്റുവായിച്ചുമാണ് ക്ലാസുകള്‍ ആരംഭിക്കുക. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനില്‍ നടത്തിയ നിരക്ഷരര്‍ക്ക് പുറമെ നാലാം തരം പൂര്‍ത്തിയാക്കാത്ത 55 പേരും ഏഴാം തരം പൂര്‍ത്തിയാക്കാത്ത 134 പേരും പത്താം തരം പൂര്‍ത്തിയാക്കാത്ത 242 പേരെയും കണ്ടെത്തി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 13 പേരെയും സര്‍വ്വെയിലൂടെ കണ്ടെത്തി.
സര്‍വ്വെയുടെ ഉത്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ വി ഫാതിമ്മ കുട്ടി,.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നോഡല്‍ പ്രേരക് കെ ടി നിസാര്‍ ബാബു ,കെ മുജീബ് റഹ്മാന് .എ നാസര്‍, ഒ കെ മുജീബ്, കെ സീനത്ത്, എന്നിവര്‍ സര്‍വ്വേക്ക് നേതൃത്വം നല്കി. ജനപ്രതിനിധികള്‍, സാക്ഷരത പ്രവര്‍ത്തകര്‍, അധ്യാപകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, തുല്യത പഠിതാക്കള്‍ എന്‍എസ് എസ്, സിഎസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവരാണ് വിവിധ ഇടങ്ങളില്‍ സര്‍വ്വേക്കു നടത്തിയത്.
RECENT NEWS

വൃശ്ചിക പൂജയ്ക്ക് മേളം കൊട്ടുന്നതിനിടെ വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു
വണ്ടൂർ: വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു. ഷാരിയിൽ തൃക്കുന്നശ്ശേരി വിപിൻദാസ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ തുവ്വൂർ തേക്കുന്നിൽ വെച്ചാണ് സംഭവം. ദേവീക്ഷേത്രത്തിൽ പതിവ് വൃശ്ചിക പൂജക്കിടെ സഹപ്രവർത്തകരോടെപ്പം മേളം [...]