പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം വിവാഹം കഴിച്ച് ലോഡ്ജില്‍ താമസമാക്കിയ പ്രതി പിടിയില്‍

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി വളാഞ്ചേരി പോലീസിന്റെ പിടിയിലായി. വളാഞ്ചേരി ഇരിമ്പിളിയം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഒരാഴ്ചയായി കാണാതായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പാരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കാടാമ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഇതിനിടിയിലാണ് വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ കാടാമ്പുഴ ലോഡ്ജില്‍നിന്ന്ും പ്രതി കൊട്ടാരം സ്വദേശി വിനോദ് (21)അറസ്റ്റിലാവുന്നത്.കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചത് മുതല്‍ പ്രതി ഒളിവിലായിരുന്നു. മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്തതിലൂടെയാണ് പ്രതി താമസിക്കുന്നിടം പോലീസിന് കണ്ടെത്താനായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും വശീകരിച്ചും് ഗര്‍ഭിണിയാക്കി വിവാഹത്തില്‍വരെ കൊണ്ടുവന്നെത്തിക്കുകയായിരുന്നു.ഏഴുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പ്രതിക്കെതിരെ ചൈല്‍ഡ് മാര്യേജ് ആക്ട് , പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ എന്നീ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുമ്പ് കഞ്ചാവ് കേസിലെ പ്രതിയും കൂടിയാണ് പിടിയിലായ വിനോദെന്ന് പോലീസ് അറിയിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]