നരണിപ്പുഴ തോണി അപകടം: മരിച്ച ആറ് കുട്ടികളുടെ കുടുംബത്തിന് 2ലക്ഷംവീതം സര്‍ക്കാര്‍ ധനസഹായം

നരണിപ്പുഴ തോണി അപകടം: മരിച്ച ആറ് കുട്ടികളുടെ കുടുംബത്തിന് 2ലക്ഷംവീതം  സര്‍ക്കാര്‍ ധനസഹായം

മലപ്പുറം: പൊന്നാനി നരണിപ്പുഴ കടുക്കുഴിക്കായലില്‍ തോണിമറിഞ്ഞ് മരണപ്പെട്ട ആറ് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊന്നാനി താലൂക്കിലെ നരണിപ്പുഴ കടുക്കുഴി കോള്‍പടവില്‍ 26.12.2017ന് വൈകുന്നേരമാണ് അപകടമുണ്ടായത്്.
തോണി മറിഞ്ഞ് ബന്ധുക്കളായ ആറ് കുട്ടികളാണ് മുങ്ങിമരിച്ചത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് അപടത്തില്‍ മരിച്ചത്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. നരണിപ്പുഴ മാപ്പാലക്കല്‍ പ്രകാശന്റ മകള്‍ പ്രസീന എന്ന ചിന്നു (13), മാപ്പാലക്കല്‍ ദിവ്യയുടെ മകന്‍ ആദിദേവ് (എട്ട്), മാപ്പാലക്കല്‍ വേലായുധെന്റ മകള്‍ വൈഷ്ണ (18) മാക്കാലക്കല്‍ ജയെന്റ മക്കളായ പൂജ എന്ന ചിന്നു (15), ജനിഷ (11) മാറഞ്ചേരി പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസെന്റ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒമ്പത് പേരാണ് തോണിയിലുണ്ടായിരുന്നത്.

Sharing is caring!