മലപ്പുറം എടപ്പറ്റയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മഞ്ചേരി: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേലാറ്റൂര്‍ എടപ്പറ്റ പൊട്ടിയോടത്തില് കണ്ടമംഗലത്ത് മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകന് മുഹമ്മദ് അന്‍ഷിഫ് (12) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ ഒലിപ്പുഴയിലെ രാമന്തിരുത്തി പൂളക്കടവിലാണ് അപകടം.
നീരൊഴുക്ക് കുറവാണെങ്കിലും ചിറകെട്ടി നിറുത്തിയ വെള്ളത്തില്‍ നീന്തല്‍ അറിയാത്ത അന്‍ഷിഫ് മുങ്ങുകയായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അന്ഷിഫിനെ കരയ്ക്ക് കയറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പൂപ്പലം ദാറുല്‍ ഫലാഹ് സ്കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥിയാണ്. മാതാവ്: സറീന പറമ്പൂര്,
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]