മഞ്ചേരിയില്‍ വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചു
മഞ്ചേരി: ചാത്തങ്ങോട്ടുപുറം ചേരിപ്പറമ്പ് കൃഷ്ണകൃപയില്‍ ഭാസ്കരനെ (71) വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ടയേഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടറാണ്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: രാധാലക്ഷ്മി, മക്കള്‍: ഗോപീകൃഷ്ണന്, ലക്ഷ്മി. മരുമക്കള്‍: രാജേഷ്, രേവതി. വണ്ടൂര്‍ എസ്.ഐ ഹംസ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ചേരിപ്പറമ്പ് കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




