ശ്രീജിത്തിനെ പാണക്കാട് മുനവ്വറലി തങ്ങള്‍ സന്ദര്‍ശിച്ചു

ശ്രീജിത്തിനെ  പാണക്കാട്  മുനവ്വറലി തങ്ങള്‍  സന്ദര്‍ശിച്ചു

മലപ്പുറം: സഹോദരന്‍ ശ്രീജീവിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് തിരുവന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ ശ്രജിത്തിന്റെ സമരവേദിയതിലെത്തി മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്നു ശ്രീജിത്തിനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയുംചെയ്തു.

അതേ സമയം മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പറ്റില്ലെന്ന സി.ബി.ഐ നിലപാട് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.ബി.ഐയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കത്ത് അയച്ചു.
ശ്രീജീവിന്റെ മരണം അപൂര്‍വ്വമായ സംഭവമല്ലെന്നും നിരവധി കേസുകളുടെ ജോലിഭാരം ഇപ്പോള്‍ തന്നെ സി.ബി.ഐയ്ക്ക് ഉണ്ടെന്നും കാണിച്ചാണ് സി.ബി.ഐ ശ്രീജീവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചത്. ശ്രീജീവിന്റെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് പൊലീസ് പറയുമ്പോള്‍ പൊലീസ് ആണ് ഉത്തരവാദികളെന്ന് പൊലീസ് കംപ്ളെയന്റ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.

ഈ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 765 ദിവസമായ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യാഗ്രഹവുമനുഷ്ഠിക്കുകയാണ്. ഇതിന് അനുകൂലമായി സംസ്ഥാനത്ത് പൊതു വികാരവും ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇത് അപൂര്‍വ്വ കേസല്ല എന്ന് സി.ബി.ഐ പറുന്നത് ശരിയല്ല. പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സി തന്നെയാണ് അന്വേഷിക്കേണ്ടത്. അതിനാല്‍ കേസ് അന്വേഷിക്കാന്‍ പറ്റില്ലെന്ന സി.ബി.ഐയുടെ നിലപാട് പുനപ്പരിശോധിക്കണമെന്നും കേസ് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Sharing is caring!