നാട്ടില് തിരിച്ചെത്തുന്ന പ്രവാസികള്ക്ക് 5000മുതല് 50000 വരെ പെന്ഷന്
ജീവിതത്തിന്റെ ഭൂരിഭാഗം കാലവും അന്യനാട്ടില് പണിയടുത്തിട്ടും അവസാന നാളുകളില് കഷ്ട്ടപ്പെടുന്നവര് നിരവധിയാണ്. എന്നാല് പ്രവാസികള്ക്ക് ആശ്വാസമാകുന്ന പദ്ധതിയുമായി കേരള പ്രവാസി ക്ഷേമ ബോര്ഡ് രംഗത്ത്.
പ്രവാസ ജീവിതം മതിയാക്കി നാട്ടില് തിരിച്ചെത്തുന്നവര്ക്ക് ഇനി ആശ്വസിക്കാം. പ്രവാസികള്ക്ക് 5000 മുതല് 50000 രൂപ വരെ പെന്ഷന് നല്കുന്ന പദ്ധതിയ്ക്ക് കേരള പ്രവാസി ക്ഷേമ ബോര്ഡ് മാസങ്ങള്ക്ക് മുമ്പ് തുടക്കം കുറിച്ചിരുന്നു. പദ്ധതിയുടെ കരട് സര്ക്കാര് അംഗീകാരത്തിനായി സമര്പ്പിച്ചിരിക്കുകയാണ്.
പ്രവാസികള് നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായാണ് പെന്ഷന് ലഭിക്കുക. അഞ്ച് ലക്ഷം മുതല് 50 ലക്ഷം വരെ പദ്ധതിയില് നിക്ഷേപിക്കാം. പ്രവാസികള്ക്ക് ധൈര്യമായി നിക്ഷേപിക്കാം..പ്രവാസി ചിട്ടി നവംബറില് തുടങ്ങും
മൂന്നു വര്ഷത്തിനകം തുക മുഴുവന് അടച്ച് തീര്ക്കണം. ആറ് ഘട്ടമായോ ഒറ്റ തവണയായോ തുക നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപ തുക പൂര്ണമായാല് മൂന്നു വര്ഷത്തിനു ശേഷം മാസം തോറും ഡിവിഡന്റ് ലഭിക്കും. പ്രവാസികള്ക്ക് നേട്ടമുണ്ടാക്കാം… മികച്ച എന്ആര്ഇ നിക്ഷേപങ്ങള് ഇതാ
തുക വികസന പദ്ധതികള്ക്ക്
പ്രവാസികളില് നിന്ന് സമാഹരിക്കുന്ന തുക വികസന പദ്ധതികള്ക്കാണ് ഉപയോഗിക്കുക. 60000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്നത്തെ സൗദി അല്ല സൗദി; വരാനിരിക്കുന്നത് വമ്പന് പദ്ധതി! ലക്ഷക്കണക്കിന് പ്രവാസികള്ക്ക് ജോലി ഉറപ്പ്
ബാങ്ക് നിക്ഷേപത്തേക്കാള് ലാഭം
ബാങ്ക് നിക്ഷേപത്തേക്കാള് ലാഭകരമാണ് ഈ നിക്ഷേപമെന്നാണ് വിലയിരുത്തല്. കാരണം ബാങ്ക് നിക്ഷേപത്തേക്കാള് കൂടുതല് ആനുകൂല്യങ്ങള് ഈ നിക്ഷേപം വഴി ലഭിക്കും. ഗള്ഫുകാര്ക്ക് ജനുവരി മുതല് ചെലവ് കൂടും പ്രവാസികള് നാട്ടിലേയ്ക്ക് മടങ്ങുന്നു
നിക്ഷേപകന് മരിച്ചാല്
നിക്ഷേപകന് മരിച്ചാല് നിയമപരമായ അവകാശികള്ക്ക് നിക്ഷേപ തുക തിരികെ ലഭിക്കും. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടില് നിന്ന് കാശുണ്ടാക്കാന് ചില വഴികള് ഇതാ…
മടങ്ങി വരവ് കൂടി
സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 24 ലക്ഷം പ്രവാസികളില് 12.52 ലക്ഷം പേര് തിരിച്ചു വന്നുവെന്നാണ് സര്വ്വേ റിപ്പോര്ട്ട്.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]