തിരൂരിലെ ബസ് പണിമുടക്ക് പിന്‍വലിച്ചു
തിരൂര്‍: തിരൂരില്‍ 2ദിവസമായി ബസ് തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന്‍ നേതാക്കളും ബസ് ഓണേഴ്‌സും പൊലീസുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത് .തിരൂര്‍ ഡിവൈ.എസ്.പി ഉല്ലാസിന്റെ അദ്ധ്യക്ഷതയില്‍ ഡിവൈ.എസ്.പി ഓഫീസിലാണ് ചര്‍ച്ച നടന്നത്.
ബസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയും കളളക്കേസില്‍ കുടുക്കുകയും ചെയ്തുവെന്നാരോപിച്ച് സ്വകാര്യബസുകള്‍ പണിമുടക്കിയിരുന്നത്.
തൊഴിലാളികളുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുളള പ്രതികരണമാണുണ്ടായതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി പൊലീസ് മുന്നോട്ട് പോകുമെന്നും ഡിവൈ.എസ്.പി ഉല്ലാസ് അറിയിച്ചു.തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂല പ്രതികരണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനാലാണ് പണിമുടക്ക് അവസാനിപ്പിക്കാന്‍ തിരുമാനിച്ചെതെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് റാഫി തിരൂര്‍, ജാഫര്‍ ഉണ്യാല്‍, അഡ്വ: നസീര്‍ അഹമ്മദ്, മൂസ പരന്നേക്കാട് , ദിനേഷ് കുറുപ്പത്ത്, ഹരീഷ് , ബസ് ഓണേഴ്‌സ് പ്രതിനിധികളായ പി. ഷറഫുദ്ധീന്‍, വി പി കുഞ്ഞു എന്നിവരും തിരൂര്‍ എസ്.ഐ സുമേഷ് സുധാകറും ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്‍
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




