താനൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ തകര്‍ത്തു

താനൂരില്‍ സി.പി.എം  പ്രവര്‍ത്തകന്റെ  ഓട്ടോ തകര്‍ത്തു

താനൂര്‍: താനൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തകര്‍ത്തു, പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെന്ന് സി.പി.എം ആരോപിച്ചു. സിപിഐ എം പ്രവര്‍ത്തകനായ പണ്ടാര കടപ്പുറം സ്വദേശി ആത്താന്റെ പുരക്കല്‍ സവാദിന്റെ ഓട്ടോറിക്ഷയാണ് പൂര്‍ണമായും തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സവാദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ സീറ്റ്, വുഡ് എന്നിവ ബ്ലെയ്ഡ് വച്ച് തകര്‍ത്ത നിലയിലാണ്.

തീര്‍ത്തും സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങിയ തീരദേശത്ത് മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓട്ടോറിക്ഷ തകര്‍ത്തിട്ടുള്ളതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. താനൂര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഐ എം തീരദേശ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Sharing is caring!