പ്രകൃതിവിരുദ്ധ പീഡനം; മലപ്പുറത്തെ സി.പി.എം വാര്‍ഡംഗത്തിനെതിരെകേസ്

പ്രകൃതിവിരുദ്ധ പീഡനം;  മലപ്പുറത്തെ സി.പി.എം  വാര്‍ഡംഗത്തിനെതിരെകേസ്

തിരൂരങ്ങാടി: ഒമ്പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍
സി.പി.എം പഞ്ചായത്തംഗമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. സി.പി.എം നേതാവും മൂന്നിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗവുമായ ചോനാരി മുസ്തഫ, പടിക്കല്‍ സ്വദേശികളായ മയമുട്ടി, ഇബ്രാഹിം, ദാസന്‍, ആട് ശാഫി, ശാഫി എന്നിവര്‍ക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസ്സെടുത്തത്. സ്‌കൂളില്‍ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ടീം നടത്തിയ കൗണ്‍സിലിംഗിലാണ് വിദ്യാര്‍ഥി പീഢനവിവരങ്ങള്‍ പുറത്ത് പറയുഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പരാതി പോലീസിന് കൈമാറിയതോടെയാണ് ഇവര്‍ക്കെതിരെ പോലീസ് കേസ്സെടുത്തത്.

Sharing is caring!