വിമാനത്തവളത്തില്‍നിന്ന് മകനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ മലപ്പുറത്തെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

ചങ്ങരംകുളം: കുന്നംകുളം കാണിപയ്യൂരില്‍ ചരക്ക് ലോറി കാറിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം മാക്കാലി സ്വദേശി ചൂഴിയത്ത് വീട്ടില്‍ രവീന്ദ്രന്‍(60)ആണ് മരിച്ചത്. രവീന്ദ്രന്റെ മക്കളും പേരക്കുട്ടികളുമടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

രതീബ്(30)അപ്പു(27) ആരവ്(2) എന്നിവര്‍ക്കാണ് പരിക്കേറ്റത്
ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് വരികയായിരുന്നു മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന രവീന്ദ്രനും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു.

Sharing is caring!