രാഷ്ട്രീയമായ ആദര്‍ശത്തിന്റെ പേരിലല്ല വീരേന്ദ്രകുമാര്‍ പോയത്

തിരുവനന്തപുരം: ജനതാ ദള്‍ (യു) വിട്ടുപയത് കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ജെഡിയു വന്നതുകൊണ്ട് ഒരു സീറ്റും കൂടിയിട്ടില്ല. പോയത് കൊണ്ട് കുറയുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വീരേന്ദ്രകുമാറിനെ പോലുള്ള ഒരാളില്‍ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫ് നല്കിയ രാജസ്യസഭാ സീറ്റും കൊണ്ടാണ് വീരേന്ദ്രകുമാര്‍ പോയത്. ജയിക്കുന്ന സീറ്റുകളെടുത്താണ് പല ഘട്ടത്തിലും അവര്‍ക്ക് നല്‍കിയത്. രാഷ്ട്രീയമായ ആദര്‍ശമോ ആശയമോ കൊണ്ടല്ല യുഡിഎഫ് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരുന്നത് അടഞ്ഞ അധ്യായമല്ലെന്നും മാണിയുമായി തുടര്‍ന്നും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി