ആറര കിലോ കഞ്ചാവുമായി രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍

ആറര കിലോ കഞ്ചാവുമായി  രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: ആറര കിലോ കഞ്ചാവുമായി രണ്ടുപേര്‍ മലപ്പുറം പോലിസിന്റെ പിടിയില്‍. നിലമ്പൂര്‍ ചന്തക്കുന്ന് ചാരക്കുളം സൈഫുദ്ദീന്‍(29), മലപ്പുറം കോഡൂര്‍ ഉറുദുനഗര്‍ പിച്ചന്‍ മുത്തങ്ങാത്തൊടി മുഹമ്മദ് ഹാറൂണ്‍(22) എന്നിവരാണ് പിടിയിലായത്. സിഐ എ പ്രേംജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കോണോംപാറ ചുങ്കത്ത് വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.ൃ

തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വേങ്ങരയിലെ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്തുകയായിരുന്നു പതിവ്. പ്രതികളിലൊരാളായ സൈഫുദ്ദീനെതിരെ നിലമ്പൂര്‍, എടക്കര പോലിസ് സ്‌റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.എസ്‌ഐ ബി എസ് ബിനു, എഎസ്‌ഐമാരായ സാബുലാല്‍, രാമചന്ദ്രന്‍, സിപിഒമാരായ രജീന്ദ്രന്‍, അബ്ബാസ്, നിസാര്‍, പ്രശാന്ത്, അബ്ദുല്‍ കരീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Sharing is caring!