ശ്രീജിത്തിന് പിന്തുണയുമായി മുനവ്വറലി തങ്ങള്‍

ശ്രീജിത്തിന് പിന്തുണയുമായി മുനവ്വറലി തങ്ങള്‍

മലപ്പുറം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി മുനവ്വറലി തങ്ങള്‍. ശ്രീജിത്തിന്റെ കണ്ണുനീര് ഓരോ കേരളീയന്റേതുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. പ്രമുഖര്‍ക്കും പ്രശസ്തര്‍ക്കും വേണ്ടി മാത്രമാകരുത് മാധ്യമ ഇടപെടലുകളെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ യുവാവിന്റെ കണ്ണുനീര് ഓരോ കേരളീയന്റേതുമാണ്.ഭരണ കേന്ദ്രങ്ങൾ ഉണരട്ടെ.പ്രതിപക്ഷം അതിനു നേതൃത്വo നൽകട്ടെ..നീതി നിഷേധിക്കപ്പെടുന്ന ഓരോ സാധാരണ പൗരനും രാജ്യത്തിന്റെ നൊമ്പരമാണ്.ആ നൊമ്പരങ്ങൾക്കൊപ്പം ഉണ്ടാവണം മാധ്യമങ്ങൾ.അതാണ് ശെരിയായ മാധ്യമ ധാർമികത എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രമുഖർക്കും പ്രശസ്തർക്കും വേണ്ടി മാത്രമാകരുത് മാധ്യമ ഇടപെടലുകൾ.നിങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നു.ഭരണ,പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും അടിയന്തിരമായി ഈ ചെറുപ്പക്കാരന്റെ ജീവന് വേണ്ടി ഇടപെടണം.ഇനിയുമൊരു മനുഷ്യാവകാശ ധ്വംസനം കേൾക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഉണ്ടാകാതിരിക്കട്ടെ..

Sharing is caring!