ജനങ്ങളുടെ അധികാരം ഇടതു സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു: കെ.പി.എ മജീദ്

ജനങ്ങളുടെ അധികാരം ഇടതു സര്‍ക്കാര്‍  കവര്‍ന്നെടുക്കുന്നു:  കെ.പി.എ മജീദ്

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലൂടെ അധികാരം ജനങ്ങളിലേക്കെത്തിക്കുന്ന പഞ്ചായത്തീരാജ് സംവിധാനം തകര്‍ക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ കണ്ണടക്കാന്‍ മുസ്്‌ലിംലീഗിന് സാധിക്കില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം മുനിസിപ്പല്‍ മുസ്്‌ലിംലീഗ് സംഘടിപ്പിച്ച സമര സായഹ്്‌നം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുക വഴി ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ വിശാല സങ്കല്‍പത്തിന് തുരംങ്കംവെക്കുകയാണ് പിണറായി സര്‍ക്കാര്‍. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റിക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇന്ന് സാധിക്കുന്നില്ല. സ്വന്തം ഫണ്ടുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയമായി നടപ്പിലാക്കിയിരിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതോടെ ഗ്രാമസഭകളും തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളും നോകുകുത്തികളായി. മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം എടുത്തുകളയുക വഴി സര്‍ക്കാര്‍ കേരളത്തിലെ കുടുംബ ജീവിതാന്തരീക്ഷം തന്നെ തകര്‍ത്തു. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും മുടങ്ങിക്കിടക്കുകയാണ്. വളരെ ഗുരതരമായ സ്ഥിതിവിശേഷമുണ്ടായിട്ടും വകുപ്പ് ഭരിക്കുന്ന മന്ത്രിക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതായണ്. ഉദ്യോഗസ്ഥ വൃന്ദങ്ങളും പേഴ്‌സണല്‍ സ്റ്റാഫുകളും ചേര്‍ന്ന് തീരമാനമെടുക്കുമ്പോള്‍ മന്ത്രിയെന്ന പേര് മാത്രമാണ് തദ്ദേശവകുപ്പ് മന്ത്രിക്കുള്ളത്. ജി.എസ്.ടിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ധനമന്ത്രി ഇപ്പോള്‍ ഖജനാവ് കാലായാണെന്ന് പരിതപിക്കുയാണ്. ട്രഷറി നിറക്കാന്‍ പാവങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ക്ഷേമ പദ്ധതി ഫണ്ടുകള്‍ പോലും സര്‍ക്കാര്‍ തടഞ്ഞുവെക്കുകയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
മുനിസിപ്പല്‍ മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് പി.പി കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. മന്നയില്‍ അബൂബക്കര്‍, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, സി.പി അബ്ദുറഹ്്മാന്‍ ആനക്കയം, മുസ്തഫ മണ്ണിശ്ശേരി, ബഷീര്‍ മച്ചിങ്ങല്‍, പി.കെ ബാവ, പി.കെ ഹകീം, സി.എച്ച് ജമീല ടീച്ചര്‍, ഷമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, സി.പി സാദിഖലി, ഷാഫി കാടേങ്ങല്‍, അഡ്വ. റജീന മുസ്തഫ, സെജീര്‍ കളപ്പാടന്‍, ലത്തീഫ് പറമ്പന്‍, ഫസീല കുഞ്ഞിമുഹമ്മദ്, റജീന ഹുസൈന്‍, മറിയുമ്മ ഷെരീഫ്, വാളന്‍ ഷെമീര്‍ പ്രസംഗിച്ചു.

Sharing is caring!