കുറ്റിപ്പുറം പാലത്തിന് താഴെ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു

കുറ്റിപ്പുറം: സൈന്യം ഉപയോഗിക്കുന്ന കുഴിബോംബ് കണ്ടെത്തിയതിന് പിന്നാലെ കുറ്റിപ്പുറം പാലത്തിന് താഴെ നിന്നും വെടിയുണ്ടകളും കണ്ടെത്തി. സ്‌പെഷ്യല്‍ സ്‌കോഡ് നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 440 വെടിയുണ്ടകളാണ് ഇന്ന് കണ്ടെടുത്തത്. കുഴിബോംബ് കണ്ടെത്തിയത് സംബന്ധിച്ച പരിശോധനകള്‍ക്കിടയിലാണ് നാടിനെ ആശങ്കയിലാക്കി വെടിയുണ്ടകളും കണ്ടെടുത്തത്. സൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന എസ്എല്‍ആര്‍ വിഭാഗത്തില്‍പെടുന്ന റൈഫിളിന്റെ വെടിയുണ്ടകളാണ് ലഭിച്ചത്
അഞ്ചോളം കുഴിബോംബുകളാണ് കഴിഞ്ഞദിവസം കണ്ടെടുത്തത്. പുഴയില്‍ നിന്നും കണ്ടെത്തിയ കുഴിബോംബുകള്‍ അതിര്‍ത്തി സൈന്യം ഉപയോഗിക്കുന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ബോംബ് കണ്ടെത്തിയത് തൃശൂര്‍ ഐ ജി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. വെടിയുണ്ടകള്‍ താത്കാലികമായി കുറ്റിപ്പുറം സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
RECENT NEWS

ജലീലിന്റെ സീറ്റ് പിടിക്കാന്‍ ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?
ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന്‍ ലീഗ് ആലോചിക്കുന്നതായി പ്രചരണം.