പാര്‍ട്ടിയും പ്രവര്‍ത്തകരും വിടി ബല്‍റാമിനൊപ്പമെന്ന് ഡിസിസി പ്രസിഡന്റ്

പാര്‍ട്ടിയും പ്രവര്‍ത്തകരും വിടി ബല്‍റാമിനൊപ്പമെന്ന് ഡിസിസി പ്രസിഡന്റ്

മലപ്പുറം: എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരേ സിപിഎം നടത്തുന്ന അക്രമ സമരങ്ങള്‍ അപലപനീയമാണെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്. ഫാസിസ്റ്റ് രീതിയിലുള്ള അക്രമ സമരങ്ങളില്‍ നിന്ന് സിപിഎം ഇനിയും പാഠം പഠിക്കുന്നില്ലെങ്കില്‍ വലിയ വില നല്‍കേി വരും. കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും വി.ടി. ബല്‍റാമിന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുന്നു്. ഒരു ജനപ്രതിനിധിക്കെതിരേ സിപിഎം നടത്തുന്ന അക്രമ സമരങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരേ എന്തെങ്കിലും വിമര്‍ശനം ഉയര്‍ന്നു വന്നാല്‍ അക്രമണവുമായി പ്രവര്‍ത്തകരെ തെരുവിലേക്ക് ഇറക്കുന്നത് ശരിയാണോയെന്ന് പാര്‍ട്ടി നേതൃത്വം ചിന്തിക്കണം.

ഫാസിസ്റ്റ് രീതിയിലുള്ള അക്രമസമരങ്ങള്‍ ഒരു ജനപ്രതിനിധിക്ക് എതിരേ നടത്തുന്നത് സിപിഎം ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാനേ സഹായിക്കൂ. കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും വി.ടി. ബല്‍റാമിന് എല്ലാ പിന്തുണയും നല്‍കി ഒപ്പമു്. എംഎല്‍എയെ സ്വന്തം മണ്ഡലത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നത് ഫാസിസത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഗാന്ധി കുടുംബത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തിലെ ജനം മറന്നിട്ടില്ല. വൈദ്യുതി മന്ത്രി എം.എം. മണി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടത്തിയ ആരോപണങ്ങള്‍ ബല്‍റാമിനെ ആക്രമിക്കാന്‍ നടക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും വി.വി. പ്രകാശ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Sharing is caring!