പൊതുസമൂഹം ആവശ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറാണെന്ന് വിടി ബല്‍റാം

തൃത്താല: എകെജിക്കെതിരായ ഫേസ്ബുക്ക് കമന്റില്‍ ഉപയോഗിച്ച വാക്കുകള്‍ ഉദാപ്തമാണെന്ന് അഭിപ്രായമില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. വാക്കുകള്‍ ആവര്‍ത്തിക്കാനോ വിവാദവുമായി മുന്നോട്ട് പോകാനോ ഞാനും ഉദ്ദേശിക്കുന്നില്ല. പക്ഷെ സിപിഎമ്മിന്റെ ഗുണ്ടായിസം പേടിച്ച് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നല്കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത.
നമുക്ക് എല്ലാവരോടും ബഹുമാനമാണ്. ഇപ്പോഴുള്ളവരോടും മണ്മറഞ്ഞവരോടും ബഹുമാനമാണ്. കേരളത്തിലെ പൊതുസമൂഹത്തിനും എന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കും എന്നെ തിരുത്താം. നേതാക്കന്മാര്ക്കും എന്നെ തിരുത്താം. പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കന്മാര്ക്കും ചെയ്യാം. തിരുത്തുകയും ചെയ്യും. പക്ഷെ, സിപിഎമ്മിന്റെ ഗുണ്ടായിസം അംഗീകരിക്കില്ലെന്നും അദ്ദേഹം പറയുന്നു.
20 വര്‍ഷമായി കുത്തകയാക്കിയ സീറ്റ് പിടിച്ചെടുത്തതിന്റെ അസഹിഷ്ണുതയാണ് സിപിഎമ്മിന്റേത്. അവര്‍ക്കെതിരെ അഭിപ്രായം പറയുന്നവര്‍ക്കെതിരെ അസഹിഷ്ണുതയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വകവച്ച് നല്കാന് തയ്യാറല്ല. കേരളത്തിന്റെ പൊതുസമൂഹം തൃത്താലയിലേക്ക് കണ്ണും കാതും തുറന്ന് നോക്കിയിരിക്കുകയാണ്. അതുകൊണ്ട് കരുതലോടെ നീങ്ങണമെന്നും അദ്ദേഹം പറയുന്നു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]