കോട്ടപ്പടിയില് കോണ്ഗ്രസ് ധര്ണ

മലപ്പുറം : സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള് ദുരന്ത നിവാരണ ഫണ്ടുപയോഗിച്ച് പോലും ഹെലികോപ്ടര് യാത്ര നടത്തിയ മുഖ്യമന്ത്രിയുടെ നടപടി ഈ സര്ക്കാറിന്റെ ജനവിരുദ്ധതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഡി.സി.സി.സെക്രട്ടറി അസീസ് ചീരാന്തൊടി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്ക്ക് സര്ക്കാര് വിഹിതം കിട്ടാതെ വന്നതിനെത്തുടര്ന്ന് വികസന പ്രവര്ത്തനങ്ങള് സ്തംഭിച്ചതില് പ്രതിഷേധിച്ച് മലപ്പുറം മണ്ഡലം കോണ്ഗ്രസ് കമ്മറ്റി കോട്ടപ്പടി സബ് രജിസ്റ്റര് ഓഫീസിനു മുമ്പില് നടത്തിയ ധര്ണ്ണയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്ണ്ണ നഗരസഭ വൈസ് ചെയര്മ്മാന് പെരുമ്പള്ളി സൈദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഉപ്പൂടന് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.എ.മജീദ്, ബ്ലോക്ക് പ്രസിഡന്റ് എം.കെ.മുഹ് സിന്, കെ.പി.സി.സി.അംഗം വി.എസ്.എന് നമ്പൂതിരി, കെ.എം.ഗിരിജ, എം.മമ്മു, പരി ഉസ്മാന്, ജയപ്രകാശ്, പി.എം.ജാഫര്, ടി.എച്ച്.വേലായുധന്, അബ്ദുല് കാദര്, ടി.ജെ.മാര്ട്ടിന്, ടി.കെ.മജീദ്, യു.എം.ഹുസൈന്, സൈതലവി, കളപ്പാടന് ബഷീര്. ഒ.പി.ദാസ്, ജിതേഷ്,സഹദേവന്, കെ.പി.ശ്രീധരന്, എന്നിവര് സംസാരിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്ഗര് ജില്ലയില് ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര് പ്രവര്ത്തിക്കുന്നത്. വൈസ് ചാന്സലര് ഡോ. [...]